Breaking News

മറ്റത്തൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി

HealthCenterMarchകോടാലി: മറ്റത്തൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഒഴിവുള്ള തസ്തികകളില്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും നിയമിക്കുക, രാത്രി ചികിത്സ പുനരാരംഭിക്കുക,ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബി.ജെ.പി.മറ്റത്തൂര്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ ആശുപത്രിയിലേക്ക് ജനകീയ മാര്‍ച്ച് നടത്തി. 7 ഡോക്ടര്‍മാര്‍ ആവശ്യമുള്ള ആശുപത്രിയില്‍ നിലവില്‍ 3 ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്.

രാവിലെ ദിനംപ്രതി നൂറുകണക്കിന് രോഗികളെത്തുന്ന ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ 4 ഡോക്ടര്‍മാരുടെ സേവനംഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 2 ഡോക്ടര്‍മാര്‍ മാത്രം.ഡോക്ടര്‍മാരുടെ കുറവുമൂലം രാത്രി ചികിത്സയും കിടത്തി ചികിത്സയും നടക്കുന്നില്ല.ഗൈനക്കോളജി വിഭാഗത്തിനും ശിശുരോഗവിഭാഗത്തിനും പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരില്ല.കഴിഞ്ഞ ദിവസം രാത്രിയില്‍ നെഞ്ചുവേദനയുമായി വന്ന രോഗിയെ അടിയന്തിര ചികിത്സ കൊടുക്കാന്‍ ഡോക്ടറില്ലാതെ മടക്കിയതിനാല്‍ രോഗി മരണപ്പെട്ട സംഭവവുമുണ്ടായി.

ഈ സാഹചര്യത്തിലാണ് ബി.ജെ.പി. സമരം സംഘടിപ്പിച്ചത്. ആശുപത്രി പടിക്കല്‍ വച്ച് വെള്ളിക്കുളങ്ങര പോലീസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് നടത്തിയ പൊതുയോഗം മറ്റത്തൂര്‍ പഞ്ചായത്ത് അംഗം ശ്രീധരന്‍ കളരിക്കല്‍ ഉല്‍ഘാടനം ചെയ്തു.ബി.ജെ.പി.മറ്റത്തൂര്‍ പഞ്ചായത്ത് സമിതി പ്രസിഡണ്ട് പി.സി.ബിനോയ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ സജീവന്‍,സി.വി.ഗിനീഷ്,ബി.ജെ.പി. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!