Breaking News

ജില്ലാ കലോത്സവം ; കൊടകര സരസ്വതി വിദ്യാനികേതന്‍ ജേതാക്കള്‍

Photo-kalamela-overall-finalകൊടകര : പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നവംബര്‍ 27, 28, 29 തീയതികളിലായി നടന്ന ഭാരതീയ വിദ്യാനികേതന്‍ തൃശ്ശിവപേരൂര്‍ 18-ാമത് ജില്ലാകലോത്സവത്തില്‍ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ കൊടകര 572 പോയിന്റോടെ കിരീടം നേടി. 558 പോയിന്റോടെ ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ നന്തിക്കര രണ്ടാംസ്ഥാനവും 494 പോയിന്റോടെ വ്യാസ വിദ്യാനികേതന്‍ ചാലക്കുടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

എല്‍. പി വിഭാഗം ഓവറോള്‍ 133 പോയിന്റോടെ ശീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ നന്തിക്കരയും, യു. പി വിഭാഗം ഓവറോള്‍ 176 പോയിന്റോടെ സരസ്വതി വിദ്യാനികേതന്‍ ഏങ്ങണ്ടിയൂരും എച്ച്. എസ് വിഭാഗം 276 പോയിന്റോടെ സരസ്വതി വിദ്യാനികേതന്‍ കൊടകരയും കരസ്ഥമാക്കി. സമാപനസമ്മേളനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ഉപാദ്ധ്യക്ഷ സി. എന്‍ രാധ അദ്ധ്യക്ഷയായിരുന്നു. വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനവിതരണത്തോടെ ജില്ലാകലോത്സവത്തിന് തിരശ്ശീല വീണു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!