Breaking News

കുടുംബസംഗമവും ക്ലിക്ക്@ഷഷ്ഠി ഫോട്ടോഗ്രാഫിമത്സരത്തിന്റെ സമ്മാനദാനവും നടത്തി

news (1)കൊടകര : പ്രസ്‌ക്ലബിന്റെ കുടുംബസംഗമവും ക്ലിക്ക്@ഷഷ്ഠി ഫോട്ടോഗ്രാഫിമത്സരത്തിന്റെ സമ്മാനദാനവും നടത്തി. ബി.ഡി.ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.ജി.അജോ അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്തംഗമായി തെരഞ്ഞെടുത്തപ്രസ്‌ക്ലബ് ട്രഷറര്‍ ശ്രീധരന്‍ കളരിക്കല്‍, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.സി.സുബ്രന്‍, കൊടകര പഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

സുനില്‍ പുണര്‍ക്കക്കാണ് ഒന്നാം സമ്മാനം  സിനറ്റ് സേവ്യര്‍ രണ്ടാം സമ്മാനത്തിനും  പി.എം.മഹേഷ്  മൂന്നാം സമ്മാനത്തിനും അര്‍ഹരായി. പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്കായുളള മത്സരത്തില്‍ ലോനപ്പന്‍ കടമ്പോടിനാണ് ഒന്നാം സമ്മാന° മധുസമ്പാളൂര്‍ രണ്ടാം സ്ഥാനവും ടോജോ മാള മൂന്നാം സ്ഥാനവും നേടി.

കൊടകര ഷഷ്ഠിയോടനുബന്ധിച്ചു നടത്തിയ ക്ലിക്ക്@ഷഷ്ഠി ഫോട്ടോഗ്രാഫിമത്സരത്തിന്റെ സമ്മാനദാനവും ഫോട്ടോഗ്രാഫിമത്സരത്തിലേക്കു ലഭിച്ച തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും  ഉണ്ടായിരുന്നു. വിജയികൾക്ക്  നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങ്ങൾ..

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!