Breaking News

മറ്റത്തൂര്‍ ആരോഗ്യകേന്ദ്രം: ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചു

കൊടകര: മറ്റത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലസെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നത,#ിനും വേണ്ടി ജിനപ്രതിനിധികളും സാമൂഹികസാംസ്‌കാരിക രാഷ്ട്രീയപ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി സര്‍വകക്ഷി ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് മോഹനന്‍ ചള്ളിയില്‍ അധ്യക്ഷത വഹിച്ചു.

ടി.എം.ചന്ദ്രന്‍, കെ.വേണുഗോപാല്‍, പ്രഭു ചാണാശ്ശേരി, സി.യു.പ്രിയന്‍ , ബി.പ്രസന്നന്‍, വി.കെ.ലതിക, ആശ ഉണ്ണികൃഷ്ണന്‍, ബീന നന്ദകുമാര്‍, ക്ലാരജോണി, റെജിജോര്‍ജ്, സന്ധ്യസജീവന്‍, ഷീബ, സൗമ്യഷിജു, ജോയ്കാവുങ്ങല്‍, എ.കെ.പുഷ്പാകരന്‍, പി.എസ്.അംബുജാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു. ആക്ഷന്‍ കൗണ്‍സിലിന്റെ കര്‍മപരിപാടികളുടെ ഭാഗമായി ആരോഗ്യമന്ത്രി, ആഗരോഗ്യവകുപ്പ് ഡയറക്ടര്‍, ജില്ലാമെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി അയച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!