Breaking News

വെള്ളിക്കുളങ്ങര വനത്തില്‍ ഉടുമ്പുവേട്ട; 5 പേര്‍ അറസ്റ്റില്‍

വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര വനത്തില്‍ നായാട്ടുനടത്തി ഉടുമ്പുകളെ കടത്തുകയായിരുന്ന അഞ്ചംഗസംഘത്തെ വനപാലകര്‍ പിടികൂടി. കൊടകര കാവില്‍ കുംഭാരക്കോളനിയില്‍ വെങ്ങലശ്ശേരി കൃഷ്ണന്‍, പേരാമംഗലം വീട്ടില്‍ രാജേഷ്, മാഞ്ചേരി രവി, പെനങ്ങനാടന്‍ അയ്യപ്പന്‍, ഓട്ടോഡ്രൈവര്‍ കാവില്‍ കൊത്തളത്തില്‍ വീട്ടില്‍ വിനോദ് എന്നിവരാണ് പിടിയിലായത്.

ചട്ടിക്കുളം വനപ്രദേശത്ത് ഉടുമ്പിനെ വേട്ടയാടിപിടിച്ച് ഓട്ടോറിക്ഷയില്‍ തിരിച്ചുപോകുന്നതിനിടെയാണ് ഇവര്‍ വനപാലകരുടെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ, വേട്ടയ്ക്കു ഉപയോഗിച്ച വെട്ടുകത്തി, കയര്‍, ചാക്ക്, എന്നിവയും കസ്റ്റഡിയിലെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!