പേരാമ്പ്ര : പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി സ്കൂളില്‍ ക്രിസ്മസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹൗസ് അടിസ്ഥാനത്തില്‍ സാന്താക്ലോസ് മത്സരവും, ക്രിസ്മസ് ട്രീ അലങ്കാരവും, കേക്ക് വിതരണവും, ക്രിസ്മസ് ഫ്രണ്ടിനെ കണ്ടെത്തലും നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. പോളി പുതുശ്ശേരി ക്രിസ്മസ് സന്ദേശം നല്കി.
സ്കൂള്‍ ഹെഡ്മിസ്ട്രസ്സ്, പി.ടി.എ. പ്രസിഡന്റ് കെ.എസ്. ഗിരീശന് തുടങ്ങിയവര്‍ സംസാരിച്ചു. എം.പി.ടി.എ. പ്രസിഡന്റ് ബിന്ദു ഡേവീസ്, പി.ടി.എ., എം.പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.