Breaking News

ആളൂര്‍ ആര്‍.എം.എച്ച്.എസ്. സ്‌കൂളില്‍ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

ആളൂര്‍ ആര്‍.എം.എച്ച്.എസ്. സ്‌കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സപ്തദിന സഹവാസ ക്യാമ്പ് ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നെയ്‌സന്‍ ഉദ്ഘാടനം ചെയ്യുന്നു
ആളൂര്‍ ആര്‍.എം.എച്ച്.എസ്. സ്‌കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സപ്തദിന സഹവാസ ക്യാമ്പ് ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നെയ്‌സന്‍ ഉദ്ഘാടനം ചെയ്യുന്നു

ആളൂര്‍ :ആളൂര്‍ ആര്‍.എം.എച്ച്.എസ്. സ്‌കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ഡിസംബര്‍ 19 മുതല്‍ 25 വരെ മേരിമാത ഷേണ്‍സ്റ്റാറ്റ് അക്കാദമി, ആനത്തടം കേന്ദ്രമാക്കിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശുചിത്വബോധവും ആരോഗ്യബോധവത്ക്കരണവും നല്‍കുന്നതിലൂടെ വ്യക്തിത്വ വികസനമാണ് ഈ ക്യാമ്പിന്റെ പ്രധാന ഉദ്ദേശ്യം.

ആളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കേന്ദ്രീകരിച്ച് വീടുകള്‍ സന്ദര്‍ശിച്ച് പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കല്‍, മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ സര്‍വ്വേ, അംഗനവാടിക്ക് സമ്മാനങ്ങള്‍ കൈമാറല്‍, ലൈബ്രറിയിലേക്ക് പുസ്തക വിതരണം, പാലിയേറ്റീവ് കെയര്‍ സന്ദര്‍ശനം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, യോഗ, കലാകായിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കും. ആളൂര്‍ ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡ് മെമ്പര്‍ ലത രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നെയ്‌സന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ആനത്തടം മേരിമാത ഷേണ്‍സ്റ്റാറ്റ് അക്കാദമി പ്രിന്‍സിപ്പാള്‍ ഫാ. ബിജു മുഖ്യാതിഥിയായിരുന്നു. ആര്‍.എം.എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ ലെയ്‌സണ്‍ ടി.ജെ., ആളൂര്‍ പഞ്ചായത്ത് 22 -#ാ#ം വാര്‍ഡ് മെമ്പര്‍ മിനി ജോണ്‍സണ്‍, പി.ടി.എ. പ്രസിഡന്റ് ജോയ്‌സന്‍ പി.ഒ., എം.പി.ടി.എ. പ്രസിഡന്റ് രതി സുരേഷ്, സ്റ്റാഫ് സെക്രട്ടറി രേഖ കെ., എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ സീന കെ. തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!