Breaking News

ആശ്വാസ് 2015 സപ്തദിനക്യാമ്പിന് തുടക്കമായി

KDA Thessery Aswas Campകൊടകര : ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി. ക്യാമ്പ് 25ന് സമാപിക്കും. കൊടകര ഗ്രാമപഞ്ചായത്തിലെ 8,10 വാര്‍ഡുകളും യൂണിറ്റിന്റെ ദത്ത് ഗ്രാമമായ ആര്യങ്കാല 31 -ാം വാര്‍ഡും കേന്ദ്രീകരിച്ചാണ് ക്യാമ്പ്. ക്യാമ്പിന്റെ ഭാഗമായി വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ്, നേത്രപരിശോധനക്യാമ്പ്, അടുക്കളത്തോട്ടനിര്‍മ്മാണം, വീട്ടുമാലിന്യ സംസ്‌ക്കരണ പഠന പദ്ധതികള്‍, ആകസ്മിക ദുരന്തങ്ങളോട് പ്രതികരിക്കല്‍, സാമൂഹ്യസുരക്ഷാപഠന ശിബിരം, ലഹരി രഹിത വാര്‍ഡ് തുടങ്ങിയവ സംഘടിപ്പിക്കും. തേശ്ശേരി സെന്റ് മേരീസ് പള്ളി വികാരി ഫാ. ലിജോ കോങ്കോത്ത് അദ്ധ്യക്ഷത വഹിച്ചു.

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ക്യാമ്പ് ഉദ്ഘാടനംചെയ്തു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എ. സുബൈര്‍ക്കുട്ടി മുഖ്യാതിഥിയായി. തോമസ് കെ.എ, പ്രനീല ഗിരീശന്‍, അഡ്വ. യു.വി. മാര്‍ട്ടിന്‍, ആന്‍സി ജിന്റോ, ജിജി ജോസ്, എന്‍.സി. തോമസ്, ജീമോള്‍ പി.ജെ., സുപ്പീരിയര്‍ സിസ്റ്റര്‍ മേബിള്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!