ഡൈനാമോസ് സ്പോർട്ടിംഗ് ക്ലബ് ഒരുക്കുന്ന മാളിയക്കൽ ജോർജ് & സാറാമ്മ ജോർജ് മെമ്മോറിയൽ വിന്നെർസ് ട്രോഫിക്കുവേണ്ടിയുള്ള പന്തലൂക്കാരൻ ഫ്രാൻസിസ് മെമ്മോറിയൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മേള തുടങ്ങി. ഫുട്ബോൾ താരം ജോപോൾ അഞ്ചേരി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന മത്സരത്തിൽ എടപ്പാൾ സ് കൈ ബ്ലൂവിനെ ഓറഞ്ച് ബേക്കേഴ്സ് ചാലക്കുടി പരാജയപ്പെടുത്തി.
ഏപ്രിൽ 24 മുതൽ മെയ് 12 വരെയാണ് ഫുട്ബോൾ മേള. കൊടകര ഗ.വ: ഹൈസ്കൂൾ സ്റ്റേഡീയത്തിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ളഡു ലൈറ്റ്ൽ ആണ് മത്സരങ്ങൾ നടക്കുന്നത്. പ്രവേശനം പാസ് മൂലം..