Breaking News

ദക്ഷിണാമൂര്‍ത്തി വിദ്യാപീഠത്തിലെ സംഗീതോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

ദക്ഷിണാമൂര്‍ത്തി വിദ്യാപീഠത്തിലെ സംഗീതോത്സവത്തിന്റെ ബ്രോഷര്‍ കെ.ജെ. യേശുദാസ് അശ്വനിദേവ് തന്ത്രിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.
ദക്ഷിണാമൂര്‍ത്തി വിദ്യാപീഠത്തിലെ സംഗീതോത്സവത്തിന്റെ ബ്രോഷര്‍ കെ.ജെ. യേശുദാസ് അശ്വനിദേവ് തന്ത്രിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.

കൊടകര : വട്ടേക്കാട് തപോവനം ശ്രീദക്ഷിണാമൂര്‍ത്തി വിദ്യാപീഠം ശിവക്ഷേ്രതത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന സംഗീതോത്സവത്തിന്റെ ബ്രോഷര്‍ ഗാനഗന്ധര്‍വ്വന്‍ ഡോ. കെ.ജെ. യേശുദാസ് പ്രകാശനം ചെയ്തു. സംഗീത കുലപതി ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സ്മരണാര്‍ത്ഥം വര്‍ഷം തോറും നടത്തിവരുന്ന സംഗീതോത്സവത്തിന്റെ ബ്രോഷറാണ് വിദ്യാപീഠം ആചാര്യന്‍ തപോവനം അശ്വനീദേവ് തന്ത്രിക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തത്.

2016 ഫെബ്രുവരി 2,3,4 തിയ്യതികളിലാണ് ഉത്സവം നടത്തുക. 3ന് വൈകീട്ട് 7ന് നടത്തുന്ന സംഗീതോത്സവത്തില്‍ സംഗീതാചാര്യന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ ആദരിക്കും. ഡയറഛഋര്‍ സേതു ഇയാല്‍, വിജയ് യേശുദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. 4ന് നടക്കുന്ന ഉത്സവത്തില്‍ രാഹുല്‍ ഈശ്വര്‍, പെരുവനം കുട്ടന്‍മാരാര്‍, തുടങ്ങിയവരെ ആദരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!