Breaking News

കനകമല തീര്‍ത്ഥാടനകേന്ദ്രത്തിലെ തിരുനാള്‍ ആഘോഷിച്ചു

perunnalകനകമല : കനകമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ വി. അന്തോണീസിന്റെയും, വി. സെബസ്ത്യാനോസിന്റെയും, വി. ഗീവര്‍ഗ്ഗീസ് സഹദായുടെയും സംയുക്ത തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. രാവിലെ 6.45 നും, 8 നും നടന്ന അടിവാരം പള്ളിയിലെ ദിവ്യബലിക്ക് തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി ആലപ്പാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 10 മണിക്കുള്ള ആഘോഷമായ പാട്ട്കുര്‍ബ്ബാനക്ക് ഫാ. ആന്റോ പാണാടന്‍ മുഖ്യകാര്‍മ്മികനായിരുന്നു. മോണ്‍.

ഫാ. ജോര്‍ജ്ജ് കോമ്പാറ തിരുനാള്‍ സന്ദേശം നല്‍കി. 3.30 ന് നടന്ന സമൂഹബലിക്ക് ഇടവക വൈദികരായ ഫാ. ഡേവീസ് വെളിയന്‍, ഫാ. ലിജോ കരുത്തി, ഫാ. ജോസഫ് ഗോപുരം, ഫാ. വില്‍സന്‍ മൂക്കണാംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഇടവകാതിര്‍ത്തിയിലൂടെ പ്രദക്ഷിണം ഉണ്ടായി. തിരുനാള്‍ പരിപാടികള്‍ക്ക് ഫാ. ജിന്റോ പെരേപ്പാടന്‍, ഫാ. റോബിന്‍ കുഴിഞ്ഞാലി, കൈക്കാരന്മാരായ പോള്‍സന്‍ കുയിലാടന്‍, ഷോജന്‍ ഡി വിതയത്തില്‍, സിജോയ് പാറയ്ക്കല്‍, ഷാജു വെളിയന്‍, വര്‍ഗ്ഗീസ് കള്ളിയത്തുപറമ്പില്‍, ഷിബു പഴയേടത്തുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. എട്ടാമിടം ഏപ്രില്‍ 17 ഞായറാഴ്ച ആഘോഷിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!