ഇഞ്ചക്കണ്ട് : സംസ്ഥാന ഊര്‍ജ്ജ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാന സ്റ്റുഡന്റ്‌സ് എനര്‍ജി കോണ്‍ഗ്രസ്സ് 2016 ല്‍ പ്രൊജക്ട് അവതരണത്തിന് തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച്പങ്കെടുത്ത ഇഞ്ചക്കണ്ട് ലൂര്‍ദ്ദു പുരം ഗവ.യു പി സ്‌കൂളിലെ അലീഷ കെ ദേവസ്യ ,ആര്യ ബാബു എന്നിവര്‍ രണ്ടാം സ്ഥാനം നേടി.
‘ ഹോം എനര്‍ജി മാനേജ് മെന്റ് എന്ന വിഷയത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച പ്രൊജെക്ടിനു ഗൈഡ് ആയത് അധ്യാപികയായ ടി കെ ബിന്ധ്യയാണ് .സംസ്ഥാന ഊര്‍ജ്ജ സംരക്ഷണ വകുപ്പിന്റെ തിരുവനന്തപുരത്തുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ ISR0 റോക്കറ്റ് പ്രൊ പ്പല്‍ ഷന്‍ ഡയറക്ടര്‍ ഡോ.എം സോമനാഥ് വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.