
കനകമല : കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നും വട്ടേക്കാട് തപോവനം ശ്രീ ദക്ഷിണാമൂര്‍ത്തി വിദ്യാപീഠം ശിവക്ഷേത്രത്തിന്റെ പൂരക്കാവടി മഹോത്സവത്തിന് തുടക്കം കുറിച്ച് മതസൗഹാര്‍ദ്ദത്തിന് ഉത്തമ മാതൃകയായി. തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി ആലപ്പാട്ട് കുത്തുവിളക്കില്‍ ദീപം തെളിയിച്ച് മതസൗഹാര്‍ദ്ദ ആഘോഷം ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ തപോവനം അശ്വനി ദേവ് തന്ത്രി, ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ സുബ്രഹ്മണ്യന്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. അസി. വികാരി ഫാ. ജിന്റോ പെരേപ്പാടന്‍, ഫാ. റോബിന്‍ കുഴിഞ്ഞാലില്‍, ജോര്‍ജ്ജ് മാസ്റ്റര്‍, ഷോജന്‍ ഡി വിതയത്തില്‍, ജയന്‍, ഷിബു കള്ളിയത്തുപറമ്പില്‍, ജയന്‍ അമ്പാട്ടുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.