നൂലുവള്ളി: മറ്റത്തൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് നൂലുവള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു വീണു.നൂലുവള്ളി ചുള്ളിപ്പറമ്പില്‍ സലീഷിന്റെ വീടാണ് തകര്‍ന്നത്.
അവിവാഹിതനായ സലീഷും കിടപ്പുരോഗിയായ 72 വയസ്സുള്ള അമ്മ ശാരദയുമാണ് വീടിനകത്തുണ്ടായിരുന്നത്. ഉറക്കത്തില്‍ വീടിന്റെ മേല്‍ക്കൂര ഒടിയുന്ന ശബ്ദം കേട്ട് ഉണര്‍ന്ന ഇവര്‍ ചുമരിനോട് ചേര്‍ന്ന് മാറി നിന്നതിനാല്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.മറ്റത്തൂര്‍ വില്ലേജ് ഓഫീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നിത്യ രോഗിയായ അമ്മയുമായി ഇനി എവിടെ കഴിയും എന്ന ആശങ്കയിലാണ് സലീഷ്.