Breaking News

പേരാമ്പ്ര പള്ളിയില്‍ വി. അന്തോണീസിന്റെ ഊട്ടുതിരുന്നാള്‍ ജൂണ്‍ 19 ഞായറാഴ്ച്ച

പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി വി. അന്തോണീസിന്റെ ഊട്ടുതിരുന്നാളിനോടനുബന്ധിച്ച് ദീപാലംങ്കൃതമായപ്പോള്‍...
പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി വി. അന്തോണീസിന്റെ ഊട്ടുതിരുന്നാളിനോടനുബന്ധിച്ച് ദീപാലംങ്കൃതമായപ്പോള്‍…

പേരാമ്പ്ര : പേരാമ്പ്ര സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി. അന്തോണീസിന്റെ ഊട്ടുതിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ 19 ഞായറാഴ്ച്ചയാണ് തിരുനാള്‍ ദിനം. ജൂണ്‍ 18 ശനി വൈകീട്ട് 5.15 ന് ഫാ. ജോഷി പാല്യേക്കരയുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും തുടര്‍ന്ന് ഇടവക വികാരി ഫാ. പോളി പുതുശ്ശേരിയുടെ നേതൃത്വത്തില്‍ വിശുദ്ധന്റെ രൂപം അള്‍ത്താരയിലെ കൂട്ടില്‍ നിന്നും ഇറക്കല്‍, പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ചപായസം വെഞ്ചിരിപ്പ്, ഇടവകയിലെ അന്തോണി നാമധാരികളുടെ സംഗമം, വെടിക്കെട്ട് എന്നിവ നടക്കും.

തിരുനാള്‍ ദിനമായ ഞായര്‍ രാവിലെ 5.30 നും, 7 നും ദിവ്യബലിയും തുടര്‍ന്ന് ഊട്ടുവെഞ്ചിരിപ്പും നടക്കും. രാവിലെ 10 ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനക്ക് ഫാ. വര്‍ഗ്ഗീസ് പുത്തന്‍പുരക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. പീറ്റര്‍ കണ്ണമ്പുഴ തിരുനാള്‍സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും, കുട്ടികള്‍ക്കുള്ള ചോറൂണും നടക്കും. ഇടവകയിലെ ഇലക്ട്രിക്കല്‍ വര്‍ക്കേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള പള്ളി ദീപാലാങ്കാരം മുന്‍വര്‍ഷങ്ങളേക്കാള്‍ മികച്ചതാണ്.

തിരുനാളിനോടനുബന്ധിച്ചുളഅള ഊട്ടുസദ്യ പള്ളി മതബോധന ഹാളിലാണ് ഒരുക്കിയിരിക്കുന്നത്. നേര്‍ച്ചപായസം വിതരണത്തിനായി തയ്യാറായി കഴിഞ്ഞു. കൂടാതെ പാര്‍സല്‍ നേര്‍ച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ആഘോഷ പരിപാടികള്‍ക്ക് വികാരി ഫാ. പോളി പുതുശ്ശേരി, അസി. വികാരി ഫാ. അരുണ്‍ ചക്കാലക്കല്‍, ഇടവക ട്രസ്റ്റിമാരായ ആന്റോ കള്ളിയത്തുപറമ്പില്‍, സണ്ണി വടക്കൂട്ട്, വര്‍ഗ്ഗീസ് കരിയാട്ടില്‍, ജനറല്‍ കണ്‍വീനര്‍ ജോസഫ് കരുത്തി എന്നിവര്‍ നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!