വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര ചൂളക്കടവില്നിന്നും 3 ഡ്രമ്മുകളിലായി സൂക്ഷിച്ചിരുന്ന 500 ലിറ്റര്‍ വാഷ് പിടികൂടി. വെള്ളിക്കുളങ്ങര എസ്.ഐ എം.ബി.സിബിന് നേതൃത്വത്തില്‍ വനമേഖലയില്‍ പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രമ്മുകളില്‍ സൂക്ഷിച്ച വാഷ് കണ്ടെത്തിയത്.
വാഷ് പോലീസ് സംഘം നശിപ്പിച്ചു. എസ്.ഐയെക്കൂടാതെ എ.എസ്.ഐ കെ.കെ.രഘു, കെ.കെ.ബിജു, ഇ.ബി.വിനോദ്, കെ.കെ.ശിവദാസന്‍, ഏല്യാസ്, സനീഷ്ബാബു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.