Breaking News

കാരുണ്യഭവനത്തിന്റെ വെഞ്ചിരിപ്പുകര്‍മ്മം നടത്തി

KDA Mattahur Church Veedu Venchirippuകൊടകര : മറ്റത്തൂര്‍ നിത്യസഹായമാത ദേവാലയ പുനര്‍നിര്‍മ്മാണ ദശവത്സരാഘോഷത്തിന്റേയും, കാരുണ്യവര്‍ഷത്തിന്റേയും ഭാഗമായി ഇടവകയിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി നിര്‍മ്മിച്ച കാരുണ്യഭവനത്തിന്റെ വെഞ്ചിരിപ്പുകര്‍മ്മം ഇരിങ്ങാലക്കുട രൂപതാമെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു. നിര്‍മ്മിച്ച ഭവനം പാറശ്ശേരി പാപ്പച്ചന്‍ ഭാര്യ ജെസ്സിയുടെ കുടുംബത്തിന് നല്‍കികൊണ്ട് അഭിവന്ദ്യപിതാവ് താക്കോല്‍ ദാനകര്‍മ്മവും നിര്‍വ്വഹിച്ചു.

അറ്റകുറ്റപണികള്‍ ചെയ്ത് നവീകരിച്ച, വടക്കേത്തല ബെന്നിയുടെ ഭവനത്തിന്റെ താക്കോല്‍ ദാനകര്‍മ്മം സി.എം.ഐ. പ്രൊവിന്‍ഷ്യാള്‍ ഫാ. ഡേവീസ് മുയലന്‍ നിര്‍വ്വഹിച്ചു. തദവസരത്തില്‍ വികാരി ഫാ. ജോണ്‍ തെക്കേത്തല, കൈക്കാരന്മാരായ ആന്റണി ഏറ്റുമാനൂക്കാരന്‍, വര്‍ഗ്ഗീസ് തെക്കിനിയത്ത്, വര്‍ഗ്ഗീസ് പുല്ലോക്കാരന്‍ എന്നിവരും കണ്‍വീനര്‍മാരായ ഷാജു ഏറ്റുമാനൂക്കാരന്‍, ജോജു ചുള്ളി എന്നിവരും മറ്റു ഇടവകയിലെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!