Breaking News

കേരളത്തിന്റെ മതസൗഹാര്‍ദ്ദം, ഭാരതത്തിന് മാതൃക: ഗവര്‍ണര്‍ പി. സദാശിവം

collegeകൊടകര: മതങ്ങള്‍ തമ്മില്‍ അസഹിഷ്ണത പുലര്‍ത്തുന്ന ഇക്കാലത്ത് കേരളത്തിന്റെ മതസൗഹാര്‍ദ്ദം ‘ഭാരതത്തിന് മാതൃകയാണെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ഇരിങ്ങാലക്കുട രൂപത എജ്യുക്കേണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള എം.ബി.എ. കോളേജ്, സഹൃദയ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവിന്ദ്രനാഥ് അദ്ധ്യക്ഷനായി. തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പരമാവധി വിനിയോഗിക്കണമെന്നും ലഹരി, റാഗിങ്ങ് എന്നിവയില്‍ നിന്ന് ക്യാമ്പസുകള്‍ വിമുക്തമാക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സാമൂഹിക പ്രതിബന്ധയുള്ളവരായി യുവജനങ്ങള്‍ മാറണം. കാലവസ്ഥ വ്യതിയാനം, ദാരിദ്യം തുടങ്ങി സമുഹത്തെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങളെപറ്റി ചിന്തിക്കാനും അത് പരിഹരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കാലഘട്ടത്തിനൊത്ത് ഉയരണമെന്നും ഗവര്‍ണര്‍ ആഹ്വാനം ചെയ്തു.

ചടങ്ങില്‍ പ്രൊ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് കാരൂരില്‍ നിര്‍മ്മിക്കുന്ന ‘തണല്‍’ വയോജന മന്ദിര നിര്‍മ്മാണത്തിനുള്ള ഒരു ലക്ഷം രൂപ സംഭാവന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ആര്‍. പ്രസാദിന് ഗവര്‍ണര്‍ കൈമാറി. ചടങ്ങില്‍ ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ചാലക്കുടി എം.എല്‍.എ. ബി. ഡി. ദേവസ്സി, സഹൃദയ കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍, സഹൃദയ കോളേജ് മാനേജര്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, സിംസ് ഡയറക്ടര്‍ ഡോ. എ. പി. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാലയങ്ങള്‍ മാനവികതക്ക് പ്രാധാന്യം നല്‍കണം: മന്ത്രി രവീന്ദ്രനാഥ്
കൊടകര: പ്രകൃതിയും മനുഷ്യനും മനുഷ്യനും മനുഷ്യനും മനുഷ്യനും ജീവികളും തമ്മിലുള്ള ബന്ധത്തിന് പ്രാധാന്യം നല്കുന്നവിധത്തില്‍ മാനവികതയിലൂന്നിയതാകണം ഏതുമേഖലയിലുമുള്ള മാനേജ്‌മെന്റുകളെന്ന് ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവിന്ദ്രനാഥ് . ഇരിങ്ങാലക്കുട രൂപത എജ്യുക്കേണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള എം.ബി.എ. കോളേജ് സഹൃദയ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഉദ്ഘാടനസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡേണ്‍ മാനേജ്‌മെന്റില്‍ ലാഭത്തിനാണ് പ്രാധാന്യം നലകിവരുന്നത്. എന്നാല്‍ ലാഭം മാത്രം നോക്കാതെ മാനുഷികമൂല്യങ്ങള്‍ക്കും മാനവികതക്കും പ്രാധാന്യം നല്കുന്ന പഠന രീതികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും അടുത്തതലമുറക്കുകൂടി അത് പ്രയോജനപ്പെടണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!