കൊടകര : വെള്ളിക്കുളങ്ങര, പത്തുകുളങ്ങര, ഇഞ്ചക്കുണ്ട്, നായാട്ടുകുണ്ട് എന്നീ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് കൃഷി’ൂമിക്ക് അടിയന്തിരമായി പട്ടയം ലഭ്യമാക്കണമെന്ന് കേരള കര്‍ഷക സംഘം കൊടകര ഏരിയ സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. സംഘം ജില്ലാ പ്രസിഡന്റ് പി കെ ഡേവിസ് ഉല്‍ഘാടനം ചെയ്തു. വി കെ സുബ്രമണ്യന്‍ അദ്ധ്യക്ഷനായി.
ഏരിയ സെക്രട്ടറി ഇന്‍ ചാര്‍ജ് കെ കെ ഗോഖലെ റിപ്പോര്‍ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി എ രാമകൃഷ്ണന്, ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ്, പി ആര് പ്രസാദന്‍, എം ആര് രഞ്ജിത്, മണി ഉണ്ണികൃഷ്ണന്, ഉഷ ഉണ്ണി എന്നിവര്‍ സംസാരിച്ചു. ഇ കെ അനൂപ് സ്വാഗതവും, സി എം ബബീഷ് നന്ദിയും പറഞ്ഞു. ‘ഭാരവാഹികള്‍: സി എം ബബീഷ് (പ്രസിഡന്റ്), കെ കെ ഗോഖലെ (സെക്രട്ടറി), വി കെ സുബ്രമണ്യന്‍ (ട്രഷറര്‍).