Breaking News

ആസ്സാം സ്വദേശി വാടകവീട്ടിൽ മരിച്ച നിലയിൽ

കോടാലി: കിഴക്കേ കോടാലിയില്‍ വീട് നിര്‍മ്മാണ കരാറുകാരന്റെ കൂടെ പണിചെയ്തിരുന്ന ആസ്സാം സ്വദേശിയായ തൊഴിലാളിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആസ്സാം ദമാജി സ്വദേശി ജോഗേഷ് ഡോലെയുടെ മകന്‍ മുപ്പത്തേഴു വയസ്സുള്ള പ്രദീപ് ഡോലെയാണ് മരിച്ചത്.

രാത്രിയില്‍ സഹോദരനൊപ്പം ഉറങ്ങാന്‍ കിടന്ന ഇയാള്‍ രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വിളിച്ചപ്പോഴാണ് മരണപ്പെട്ടതായി മനസ്സിലായത്. ഉറക്കത്തില്‍ ഹൃദയാഘാദം ഉണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം.വെള്ളിക്കുളങ്ങര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം വിമാനമാര്‍ഗ്ഗം സ്വദേശത്തേക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!