Breaking News

കൊളത്തൂര്‍-ആലത്തൂര്‍ റോഡരികിലെ കാന ഇടിഞ്ഞു

 

കൊടകര : പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ കൊളത്തൂര്‍ – ആലത്തൂര്‍ റോഡരികിലെ മഴവെള്ളം ഒഴുകിപോകുന്ന കാന 15 മീറ്ററോളം ഭാഗം ഇടിഞ്ഞ് തകര്‍ന്നു. വലിയ വാഹനങ്ങളുടെ അമിതഓട്ടവും റോഡിന്റെ ശോച്യാവസ്ഥയും ഇടിച്ചിലിനുകാരണമായിട്ടുണ്ട്.

സ്‌കൂള്‍-കോളേജ് ബസ്സുകള്‍ ഉള്‍പ്പെടെ ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്ന്‌പോകുന്ന ഈ വഴി എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്ന് ബി.ജെ.പി. പറപ്പൂക്കര പഞ്ചായത്ത് കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് വടുതല നാരായണന്‍, ജില്ല കമ്മിറ്റി അംഗം എം.വിജയന്‍, ശ്രീകല ജയപ്രകാശ്, ദീപക് ചന്ദ്രന്‍, രവി മുണ്ടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!