കൊടകര : കൊടകര – പേരാമ്പ്ര പെട്രോള്‍ പമ്പില്‍ നവംബര്‍ 1 മുതല്‍ പെട്രോളും, ഡീസലും ഇല്ലാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കൊടകര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു.
പ്രതിഷേധയോഗത്തില്‍ യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് വിബിന് വട്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ടി.വി. പ്രജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. അധികൃതര്‍ക്ക് പരാതി നല്കാന് തീരുമാനിച്ചു. ബി.ജെപി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മുരളി, കെ.സി. ശ്രീജിത്ത്, ഷിജുമോന് ടി.സി., കെ.എസ്. പ്രകാശന്, രാഹുല്‍ വട്ടേക്കാട് എന്നിവര്‍ നേതൃത്വം നല്കി.