കൊടകര: കനകമല മാര്‍തോമ കുരിശുമുടി തീര്‍ത്ഥകേന്ദ്രത്തില്‍ ഹരിത കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തികൊണ്ട് മുളക് തൈ വിതരണം നടത്തി.
തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി. ആലപ്പാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ആര് പ്രസാദന്‍ കേന്ദ്രസമിതി പ്രസിഡന്റ് പീറ്റര്‍ ആലങ്ങാട്ടുകാരനു നല്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കൈക്കാരന്മാരായ വര്‍ഗീസ് കള്ളിയത്തുപറമ്പില്‍, വര്‍ഗീസ് കുയിലാടന്, ജോര്‍ജ്ജ് പന്തല്ലൂക്കാരന്‍, ഷിബു കള്ളിയത്തുപറമ്പില്‍, തീര്‍ത്ഥാടന ജനറല്‍ കണ്‍വീനര്‍ വര്‍ക്ഷീസ് കളത്തിങ്കല്‍, പി. ആര്. ഒ ഷിബു പഴേടത്തുപറമ്പില്‍, സെക്രട്ടറി നെല്‍സണ്‍ കൊടുകില്പറമ്പില്, ജയന് അമ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു.