Breaking News

അഴകുവിടര്‍ത്തി കൂട്ടകാവടിയാട്ടം; പെരുവനപ്പെരുമയില്‍ പാണ്ടിമേളം. ചെറുകുന്ന് തിരുവുത്സവം ഭക്തിസാന്ദ്രം

chrukunnushashticherukunnuപേരാമ്പ്ര : പേരാമ്പ്ര ചെറുകുന്ന് സുബ്രഹ്മണ്യക്ഷേത്രത്തിലെ തിരുവുത്സവം ആഘോഷിച്ചു. കാവിടിസംഘങ്ങളുടേയും ഭക്തരുടേയും അഭിഷേകങ്ങള്‍, കലശാഭിഷേകം, കൂട്ടക്കാവടിയാട്ടം, എഴുന്നള്ളിപ്പ്, പാണ്ടിമേളം, സഹസ്രനാമാര്‍ച്ചന, ഭസ്മാഭിഷേകം എന്നിവയുണ്ടായി.

കിഴക്കുംമുറി അപ്പോളൊപ്പടി സെറ്റ്, നാടുകുന്ന് പെരിയചിറ ശിവസുധന്‍സെറ്റ്, ആശാരിപ്പാറ ശ്രീമുരുകന്‍സെറ്റ്, താണിപ്പാറ തെക്കുംമുറി, തെക്കുംമുറി ചെറുകുന്ന്, സെന്ററ്‌സെറ്റ് ചെറുകുന്ന്, സുബ്രഹ്മണ്യസമാജം പടിഞ്ഞാട്ടുംമുറി, വടക്കുംമുറി എന്നീ കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളായി.

മേളത്തിന് പെരുവനം കുട്ടന്‍മാരാര്‍, കൊടകര ശിവരാമന്‍നായര്‍, മച്ചാട് പത്മകുമാര്‍, കൊടകര സജി, പറമ്പില്‍ നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങുകള്‍ക്ക് തന്ത്രി കാരുമാത്ര വിജയന്‍, ഒ.വി.ഷിബുശാന്തി, വിനോദ് തേശ്ശേരി, മേല്‍ശാന്തി അംജിത്ശര്‍മ എന്നിവര്‍ നേതൃത്വംനല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!