കോടാലി: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാളിന് വികാരി റവ. ഫാ. റെജി കുഴിക്കാട്ടില്‍ കൊടികയറ്റി. ജനുവരി 13, 14, 15 തിയ്യതികളിലാണ് പെരുന്നാളാഘോഷം.
ജനുവരി 13 ന് ഭക്തസംഘടനകളുടെയും കുടുംബയുണിറ്റുകളുടെയും സംയുക്ത വാര്‍ഷികവും, 14 ന് മാങ്കുറ്റിപ്പാടം സെന്റ് ജോര്‍ജ്ജ് കുരിശിന്‍തൊട്ടിയിലേക്ക് റാസ യും, 15 ന് പ്രാധനപെരുന്നാളും നടത്തപ്പെടും.
റവ. ഫാ. ബിജു വര്‍ഗ്ഗീസ് പെരുന്നാള്‍ ദിവസം വി. കുര്‍ബ്ബാന അര്‍പ്പിക്കും. പള്ളി സെക്രട്ടറി വര്‍ക്കി പാലയില്‍, ട്രസ്റ്റി ജോര്‍ജ്ജ് ചെറിയാന് മലേക്കുടിയില്‍, പെരുന്നാള്‍ കണ്‍വീനര്‍ ജെറിന് വര്‍ഗ്ഗീസ് മലേക്കുടിയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.