Breaking News

ഭൂരഹിതരുടെ സ്വപ്നങ്ങള്‍ക്ക് ചിറകായി വര്‍ഗീസ് 

പേരാമ്പ്ര: പേരാമ്പ്രയില്‍ ഭൂരഹിതരായ നിര്‍ധനരുടെ വീടെന്ന സ്വപ്നത്തിന് ചിറകാകുകയാണ് പേരാമ്പ്ര കൊളപ്രന്‍വീട്ടില്‍ വര്‍ഗീസ് എന്ന 62 കാരന്‍.പേരാമ്പ്രയിലെ പാവപ്പെട്ട 11 പേര്‍ക്കാണ് വീടുവക്കാന്‍ 3 സെന്റ് വീതം പാരമ്പര്യകര്‍ഷകനായ വര്‍ഗീസ് നല്‍കുന്നത്.

വര്‍ഗീസ് സ്വപ്രയത്‌നത്തിലൂടെയുണ്ടാക്കിയ ഭൂമിയാണ് പാവങ്ങളുടെ മോഹങ്ങള്‍ക്ക് സാക്ഷാത്കാരമാകാനൊരുങ്ങുന്നത്. ഭൂമിദാന ഉദ്ഘാടനം നല്‍കുന്ന ഭൂമിയുടെ ആധാരം കൈമാറിക്കൊണ്ട് ഇന്ന് രാവിലെ 8.30 ന് പേരാമ്പ്ര പുത്തുകാവ് ആശാരികോളനിറോഡില്‍ നടക്കും.

ബി.ഡി.ദേവസി എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ ഭൂമിദായകനായ വര്‍ഗീസ് കൊളപ്രന്‍, ജോസ് വടക്കന്‍, വര്‍ഗീസ് കോമ്പാറ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!