കൊടകര : വല്ലപ്പാടി ദേവമാത പള്ളിയില്‍ ഇടവകയിലെ വയോജനങ്ങള്‍ക്കായി ജീസസ് യൂത്ത് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ”ചിറക് 2017” വയോജനസംഗമം നടത്തി. വികാരി ഫാ. ലിജോ കളപറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.
മദര്‍ സുപ്പീരിയര്‍ സി. റോസ മരിയ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രൊഫസര്‍ ബാബു ക്ലാസ് നയിച്ചു. ഇടവക കൈക്കാരന്മാരും മറ്റ് പ്രതിനികളും സംഗമത്തില്‍ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും നടത്തി.