ആലത്തൂര്‍ : ആലത്തൂര്‍ മുണ്ടക്കല്‍ രുധിരമാല ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. കലശം, നന്തുണിപ്പാട്ട്, പഞ്ചാരിമേളം, കാഴ്ചശിവേലി, പഞ്ചവാദ്യം, ദീപാരാധന, തായമ്പക,വിദ്യാഭ്യാസഅവാര്‍ഡ് വിതരണം, നാടകം, ഗുരുതി എന്നിവയുണ്ടായി.
ക്ഷേത്രച്ചടങ്ങുകള്‍ക്ക് മേല്‍ശാന്തി നാട്ടിക മുരുകന്‍ കാര്‍മികത്വം വഹിച്ചു.മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും നേതൃത്വം നല്‍കി.