Breaking News

വിജയത്തിലേക്ക് കുതിക്കവെ മുംബൈ പോലീസിനെതിരെ മോഷണ ആരോപണം.

Mumbai-Police-Malayalam-Movie-Poster-4മലയാള സിനിമയില്‍ വിജയം നേടിയ സമീപകാല സിനിമകളെ പോലെ റോഷന്‍ ആന്‍ഡ്രൂസിന്റെ പൃഥ്വിരാജ് ചിത്രം മുംബൈ പോലീസും മോഷണ ആരോപണത്തില്‍ കുടുങ്ങിയിരിക്കുകയാണ്.

റായി ചൗ സംവിധാനം ചെയ്ത 2009ല്‍ പുറത്തുവന്ന ഹോംങ്കോങ്ങ് ചിത്രമായ ‘മര്‍ഡറര്‍’, ഡൗഗ് ലീമാന്‍ സംവിധാനം ചെയയ്ത് 2002ല്‍ പുറത്തുവന്ന അമേരിക്കന്‍ ചിത്രമായ ‘ദി ബോണ്‍ ഐഡന്റിറ്റി’ എന്നിവയില്‍ നിന്ന് കഥാഭാഗങ്ങളും സന്ദര്‍ഭങ്ങളും അടര്‍ത്തിമാറ്റിയാണ് മുംബൈ പോലീസിന് കഥയൊരുക്കിയതെന്നാണ് വിമര്‍ശകരുടെ പ്രധാന ആരോപണം. പശ്ചാത്തല സംഗീതത്തിന് യാനിയുടെ ആല്‍ബം ‘സ്‌റ്റോ’മുമായും സാമ്യമുണ്ടത്രെ.

സിനിമയുടെ തുടക്കത്തില്‍ തന്നെ അപകടത്തെത്തുടര്‍ന്ന് കഥാനായകന് ഓര്‍മ്മ നഷ്ടമാകുന്നത് മൂന്നു സിനിമയിലും ഉണ്ട്. തുടര്‍ന്ന് തന്റെ തന്റെ ഭൂതകാലം പാടെ മറന്നു പോകുന്ന കഥാനായകന്‍ നടത്തുന്ന അന്വേഷണമാണ് ‘മര്‍ഡററും’ ,’മുംബൈ പോലീസും’ ദൃശ്യവത്ക്കരിക്കുന്നത്. രണ്ടു ചിത്രങ്ങളിലും ക്ലൈമാക്‌സ് വളരെയേറെ സാമ്യമുള്ളതുമാണ്. ഏറെ വ്യത്യസ്തയുള്ള ക്ലൈമാക്‌സ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റും.

പൃഥ്വിരാജ്, റഹ്മാന്‍, ജയസൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചൊരുക്കിയ മുംബൈ പോലീസിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബിസഞ്ജയ് ആണ്. ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആമേന്‍, റോമന്‍സ്, പ്രണയം തുടങ്ങി അടുത്തകാലത്തിറങ്ങിയ നിരവധി ചിത്രങ്ങള്‍ വിദേശഭാഷകളില്‍ നിന്ന് കടം കൊണ്ടവയാണെന്ന ആരോപണത്തിന് പിന്നാലെയാണ് മുംബൈ പോലീസിലും മോഷണമാണെന്ന് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!