Breaking News

സഹൃദയയില്‍ സിഫൊ ക്യാംപസ് പ്ലെയ്‌സ്‌മെന്റ്

കൊടകര:ആരോഗ്യ രംഗത്തെ പ്രമുഖ കമ്പനിയായ സിഫൊ കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ ക്യാംപസ് പ്ലെയ്‌സ്‌മെന്റ് നടത്തും.വെള്ളിയാഴ്ച രാവിലെ 9.00 നാണ് പ്ലെയ്‌സ്‌മെന്റ് ആരംഭിക്കുക.സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ഡോ.ജോജി പാലമറ്റത്ത് ഉദ്ഘാടനം ചെയ്യും.

സിഫൊയിലെ എച്ച്. ആര്‍.,ടെക്‌നിക്കല്‍ ടീമുകളുടെ നേതൃത്വത്തിലാണ് പ്ലെയ്‌സ്‌മെന്റ് നടത്തുക.കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നുള്ള ബയോമെഡിക്കല്‍,ബയോടെക്‌നോളജി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാംപസ് പ്ലെയ്‌സ്‌മെന്റ്.ഇരുനൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് സഹൃദയ കോളേജ് എച്ച്.ആര്‍. ആന്‍ഡ് പ്ലെയ്‌സ്‌മെന്റ് ഓഫീസര്‍ വിനി ജോസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!