വെള്ളമൊഴിച്ച് മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള പുതിയ സാങ്കേതിക വിദ്യ സ്വീഡിഷ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. പവര്‍ ട്രെക്ക് എന്ന ചെറിയ, കയ്യില്‍ കൊണ്ടു നടക്കാവുന്ന ചെറിയ ഒരു ഉപകരണമാണ് ചാര്‍ജ് ചെയ്യാനായി ഉപയോഗിക്കേണ്ടത്. അതിന്‍റെ അടപ്പ് തുറന്ന്‍, അകത്തെ അറയില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം ഒഴിച്ചാല്‍ മാത്രം മതി. യു.എസ്.ബി കേബിള്‍ വഴി ബന്ധിപ്പിച്ച ഇലക്ട്രോണിക് ഉപകരണം ചാര്‍ജ് ചെയ്യാന്‍ തുടങ്ങും. ഇങ്ങനെ ചാര്‍ജിങ് വഴി ബാറ്ററി ലൈഫ് 3 വാട്ട്സ് വരെ കൂട്ടാവുന്നതാണ്.
വിദൂര പ്രദേശങ്ങളിലും വന പ്രദേശങ്ങളിലുമൊക്കെ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ കണ്ടു പിടിത്തം ഏറെപ്രയോജനപ്പെടും. ശുദ്ധ ജലം മാത്രമല്ല ഉപ്പ് വെള്ളവും ഇതിനായി ഉപയോഗിക്കാം. അകത്തേക്ക് ഒഴിക്കുന്ന വെള്ളം ഉള്ളിലുള്ള മെറ്റല്‍ പ്രതലവുമായി ചേര്‍ന്ന് ഹൈഡ്രജന്‍ വാതകം ഉല്‍പാദിപ്പിക്കുന്നു. ആ വാതകം ഓക്സിജനുമായി ചേരുമ്പോള്‍ വിദ്യുശ്ശക്തി രൂപം കൊള്ളുന്നു. അങ്ങനെയാണ് ബന്ധപ്പെട്ട ഉപകരണം ചാര്‍ജ് ആകുന്നത്.
മൊബൈല്‍ ഫോണ്‍ മാത്രമല്ല, ഐപോഡ്, ജി.പി.എസ് എന്നിവയും ഇങ്ങനെ ചാര്‍ജ്ചെയ്യാം. ഭാവിയില്‍ ലാപ്ടോപ്പ് പോലെയുള്ള വലിയ ഉപകരണങ്ങള്‍ കൂടി ചാര്‍ജ് ചെയ്യുന്ന വിധത്തില്‍ ഗവേഷങ്ങള്‍ പുരോഗമിക്കുകയാണ്.
മൊബൈല്‍ ഫോണ്‍ മാത്രമല്ല, ഐപോഡ്, ജി.പി.എസ് എന്നിവയും ഇങ്ങനെ ചാര്‍ജ്ചെയ്യാം. ഭാവിയില്‍ ലാപ്ടോപ്പ് പോലെയുള്ള വലിയ ഉപകരണങ്ങള്‍ കൂടി ചാര്‍ജ് ചെയ്യുന്ന വിധത്തില്‍ ഗവേഷങ്ങള്‍ പുരോഗമിക്കുകയാണ്.