Breaking News

കനകമല കലേടം ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനമഹോത്സവം

കനകമല : കനകമല കലേടം ശ്രീ മഹാദേവ-വിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമഹോത്സവത്തിന് 25 ന് കൊടിയേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്നേദിവസം രാവിലെ 5 ന് നിര്‍മാല്യം, ഗണപതിഹോമം,ഉഷപൂജ, ഉച്ചപൂജ തുടര്‍ന്ന് ക്ഷേത്രഭരണസമിതിയുടേയും ഭക്തരുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ കൊടിയേറ്റം എന്നിവയുണ്ടാകും.

മാര്‍ച്ച് 5 നാണ് പ്രതിഷ്ഠാദിനം. പ്രതിഷ്ഠാദിനത്തലേന്ന് രാവിലെ ക്ഷേത്രത്തില്‍ 1008 കുടത്തിന്റെ ശ്രീരുദ്രംധാര നടക്കും. വൈകീട്ട് 7 ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പ്രഭാഷണം നടത്തും. ക്ഷേത്രം തന്ത്രി ഡോ.കാരുമാത്രവിജയന്‍ അധ്യക്ഷത വഹിക്കും. ഉത്സവദിവസമായ 5 ന് രാവിലെ വിശഏഷാല്‍പൂജകള്‍, രുദ്രാഭിഷേകം, കലശാഭിഷേകം, ശിവപുരാണയജ്ഞം, 9 ന് ശിവേലി, പഞ്ചാരിമേളം, തുടര്‍ന്ന് പ്രസാദഊട്ട്, വൈകീട്ട് 3 ന് കാഴ്ചശിവേലി, പഞ്ചവാദ്യം, 5 ന് പാണ്ടിമേളം, രാത്രി 8.30 ന് വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.

ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി ഡോ.കാരുമാത്ര വിജയന്‍, മേല്‍ശാന്തി എം.എസ്.വിനു എന്നിവര്‍ കാര്‍മികത്വം വഹിക്കും. എഴുന്നള്ളിപ്പിന് 3 ആനകള്‍ അണിനിരക്കും. മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് ചാലക്കുടി മണിയും നേതൃത്വം നല്‍കും.പത്രസമ്മേളനത്തില്‍ ക്ഷേത്രഭരണസമിതി പ്രസിഡണ്ട് മോഹനന്‍ കുണ്ടോളി, സെക്രട്ടറി നാരായണന്‍ തയ്യില്‍, പി.യു.ജയചന്ദ്രന്‍, കെ.ബി.പ്രവീണ്‍, വി.പി.ദിനീഷ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!