അവിട്ടപ്പിള്ളി: ചുങ്കാല്‍ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ വായനശാലകളുടെ സൗഹൃദസംഗമവും ചിത്രരചന മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനവും മറ്റത്തൂര്‍ ഗവ: എല്‍. പി. സ്‌കൂള്‍ ഹാളില്‍ നടന്നു. ചുങ്കാല്‍ വായനശാല പ്രസിഡന്റ് പൗലോസ് അദ്ധ്യക്ഷത വഹിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ഗവ. എല്‍. പി. സ്‌കൂള്‍ മറ്റത്തൂര്‍ പ്രധാനാദ്ധ്യാപകന്‍ ഒ. ആര്‍. നാരായണന്‍കുട്ടി സമ്മാന വിതരണം നിര്‍വഹിച്ചു. ‘വായനശാലയുടെ പ്രസക്തി പൊതുജനങ്ങളില്‍’ എന്ന വിഷയത്തെക്കുറിച്ച് ഗ്രന്ഥശാല ചാലക്കുടി താലൂക്ക് കമ്മറ്റി അംഗം ഐ. ബാലഗോപാലന്‍ വിഷയാവതരണം നടത്തി. മോഹനന്‍ ചള്ളിയില്‍, ജിനി മുരളി, ഹക്കിം കളിപ്പറമ്പില്‍, സന്തോഷ് കെ. എസ്, ജിബിന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.