Breaking News

‘പെണ്ണേ നീ തനിച്ചല്ല..’ ക്യാമ്പയിനിന് തുടക്കമായി.

കോടാലി : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ മറ്റത്തൂരിലെ യുവത കോടാലി ആല്‍ത്തറയില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു . ഇതോടനുബന്ധിച്ച് കക്ഷി രാഷ്ട്രീയത്തിനതീതമായി മുഴുവന്‍ യുവജനങ്ങളെയും സംഘടിപ്പിച്ചു കൊണ്ട് നടത്തുന്ന പെണ്ണേ നീ തനിച്ചല്ല..’ ക്യാമ്പയിനിന് തുടക്കമാകുകയും ചെയ്തു .സാംസ്‌കാരിക പ്രവര്‍ത്തകന്‍ പ്രവീണ്‍ എം .കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു . ശ്രുജിത്ത് പി . യു . അധ്യക്ഷനായിരുന്നു .

മറ്റത്തൂരിലെ വിവിധ രാഷ്ട്രീയ യുവജനസംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് ഷിയാസ് . എം .വൈ , ലിന്റോ പള്ളിപ്പറമ്പന്‍, അജിത്ത് കെ . പി , ആദേഷ് ടി ജി , അലീന ജോസ് , ലിനോ മൈക്കിള്‍, ശരത്ത് പെരിങ്ങബ്ര , മഹേഷ് .എസ് , തുടങ്ങിയവര്‍ സംസാരിച്ചു .

പ്രത്യേകം തയ്യാറാക്കിയ കാന്‍വാസില്‍ നൂറുകണക്കിനാളുകള്‍ സ്ത്രീ സുരക്ഷക്കായുള്ള യുവജനകൂട്ടായ്മക്ക് ഒപ്പ് വച്ച് പിന്തുണ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!