Breaking News

മദ്യവില്പനശാലക്കെതിരെ മനക്കുളങ്ങരയുടെ പ്രതിഷേധറാലി

കൊടകര : മനക്കുളങ്ങരയിലെ ബീവറേജ് മദ്യവില്പനശാലക്കെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കൊടകരയിലേക്ക് പ്രതിഷേധറാലി നടത്തി. റാലിക്കുശേഷം നടന്ന പൊതുയോഗം മദ്യവിമോചന സമിതി പാലക്കാട് ജില്ലാ സെക്രട്ടറി രാജന്‍ ഉദ്ഘാടനം ചെയ്തു.

സംയുക്തസമരസമിതി ചെയര്‍മാന്‍ ഇ.എല്‍.പാപ്പച്ചന്‍ അദ്ധ്യക്ഷത വഹിച്ചു.കോടന നാരായണന്‍കുട്ടി, കണ്‍വീനര്‍ എന്‍.വി. ബിജു തുടങ്ങിയവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി തൃശ്ശൂര്‍ ജില്ല ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍, മദ്യവിരുദ്ധസമിതി, കെ.സി.ബി.സി എന്നീ സംഘടനകളുടെ അംഗങ്ങള്‍ റാലിയില്‍ പങ്കെടുത്ത് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!