കനകമല : കനകമല മാര്‍തോമ കുരിശുമുടിയില്‍ എസ്. എസ്. എല്‍. സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള പരീക്ഷ ഒരുക്ക പ്രാര്‍ത്ഥന ശുശ്രൂഷ 03.03.2017 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 11 മണി വരെ നടത്തപ്പെടുന്നു.
രാവിലെ 9 മണിയുടെ ദിവ്യബലിയ്ക്കുശേഷം 10 മണി മുതല്‍ 11 മണി വരെ പരീക്ഷ ഒരുക്ക പ്രാര്‍ത്ഥന ശുശ്രൂഷ തുടര്‍ന്ന് പരീക്ഷയ്ക്കായുള്ള പേന വെഞ്ചിരിച്ചു നല്‍കുന്നു. ശൂശ്രൂഷകള്‍ക്ക് തീര്‍ത്ഥാനകേന്ദ്രം റെക്ടര്‍ റവ. ഫാ. ആന്റോ ജി. ആലപ്പാട്ട്, അസി. വികാരി റവ. ഫാ. ജോയ്‌സണ്‍ ഇടശ്ശേരി ഒ.എഫ്. എം. ക്യാപ്. എന്നിവര്‍ നേതൃത്വം നല്‍കുന്നു.
തീര്‍ത്ഥാടന ദിവസങ്ങളില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകീട്ട് 7 മണിക്കും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 7 മണിയ്ക്കും, 9 മണിയ്ക്കും 11 മണിയ്ക്കും വൈകീട്ട് 7 മണിയ്ക്കും ദിവ്യബലി ഉണ്ടായിരിക്കും.