അത്യാഹിത രക്ഷക്കായി മുരളിയുടെ കാവല്‍

ഇത്തുപ്പാടം : ‘അത്യാഹിതഘട്ടങ്ങളില്‍ സൗജന്യസേവനം ലഭ്യമാണ് സമയം രാത്രി 10 മുതല്‍ ‘ ഇത്തുപ്പാടത്തു കാത്തു കിടക്കുന്ന ഓട്ടോറിക്ഷയിലെഴുതിയിരിക്കുന്ന കുറിപ്പാണിത്. ഓട്ടോ ഉടമസ്ഥന്റെ പേര് ഇ.എ.മുരളി.ആറുമാസമായി ഈ ഭാഗത്തു രാത്രിയില്‍ രോഗം വന്നവര്‍ക്ക് ആശ്രയമാണ് മുരളി.

പത്തുപേര്‍ക്ക് ഇതിനകം ഇദ്ദേഹത്തിന്റെ സേവനം സഹായമായി.ഇലക്ട്രിക്കല്‍ പണിയെടുത്തുകിട്ടുന്ന വരുമാനത്തില്‍ നിന്ന് ഒരു വിഹിതം എടുത്താണ് മുരളി പഴയ ഓട്ടോറിക്ഷ വാങ്ങിയത്. ഓട്ടോറിക്ഷയുടെ ഇടതുഭാഗത്തും പുറകിലും മദ്യത്തിനും മയക്കുമരുന്നിനും എതിരായ സന്ദേശങ്ങളും എഴുതിവെച്ചിട്ടുണ്ട്.

ആറേശ്വരം ക്ഷേത്ര ഉപദേശകസമിതിയുടെ സെക്രട്ടറിയാണ് മുരളി.’ അയല്പക്കത്തു രോഗം വന്ന് ആശുപത്രിയില്‍ എത്താന്‍ വാഹനം കിട്ടാതെ ഒരാള്‍ വേദനിക്കുമ്പോള്‍ നമുക്കെങ്ങനെയാണ് ഉറങ്ങാന്‍ കഴിയുക’ മുരളി ചോദിക്കുന്നു. ഭാര്യയായ ഗീതയും മക്കളായ സേതുലക്ഷ്മിയും ശ്രീലക്ഷ്മിയും പിന്തുണയുമായി മുരളിക്കൊപ്പമുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!