Breaking News

ഫ്രാന്‍സിസ് ഒന്നാമന്‍ പാപ്പയ്ക്ക് ആശംസകള്‍..

കത്തോലിക്കസഭയ്ക്ക് പുതിയ നായകന്‍ !!
അര്‍ജന്റീനയയില്‍ നിന്നുള്ള ജോര്‍ജ് മരിയോ ബര്‍ഗോലിയോയാണ് പുതിയ മാര്‍പ്പാപ്പ. ..

സിസ്‌റ്റെയ്ന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നു. ആഗോള കത്തോലിക്ക സഭയ്ക്ക് പുതിയ പരമാധികാരിയായി. കത്തോലിക്ക സഭയുടെ 266-ാമത്തെ പാപ്പയാണിത്. നാലാം റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തത്. ഇന്ത്യന്‍ സമയം രാത്രി 11.40 ഓടെയാണ് വോട്ടെടുപ്പ് പൂര്‍ത്തിയായി വെളുത്ത പുക ഉയര്‍ന്നത്. തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ദേവാലയത്തിലെ മണികള്‍ മുഴങ്ങി.ആഹ്ലാദാരവങ്ങളോടെയാണ് വിശ്വാസിലോകം പുതിയ പാപ്പയുടെ തിരഞ്ഞെടുപ്പിനെ സ്വീകരിച്ചത്. വോട്ടെടുപ്പ് പൂര്‍ത്തിയായി 45 മിനിറ്റിനുള്ളില്‍ പുതിയ പോപ്പ് ഔദ്യോഗികവേഷമണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ മട്ടുപ്പാവില്‍ വിശ്വാസികള്‍ക്ക് മുന്നിലെത്തും.

115 കര്‍ദിനാള്‍മാരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 77 വോട്ട് കിട്ടുന്നയാളാണ് തിരഞ്ഞെടുക്കപ്പെടുക. ഏഴ് റൗണ്ട് വോട്ടെടുപ്പ് കഴിഞ്ഞിട്ടും തീരുമാനമായില്ലെങ്കില്‍ ഒരു ദിവസം വിശ്രമമാണ്.

കോണ്‍ക്ലേവിന്റെ ആദ്യ പൂര്‍ണദിവസമായ ബുധനാഴ്ച പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയത്.

2005-ല്‍ കോണ്‍ക്ലേവ് തുടങ്ങി 24 മണിക്കൂറിനകം പുതിയ പാപ്പ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് കര്‍ദിനാള്‍ റാറ്റ്‌സിങ്ങര്‍ സാധ്യാതാ പട്ടികയില്‍ ഒന്നാമനായിരുന്നു. ഇത്തവണ അങ്ങനെയൊരു ഒന്നാമനില്ല. അതുകൊണ്ടുതന്നെ കോണ്‍ക്ലേവ് കഴിഞ്ഞതവണത്തേക്കാള്‍ നീണ്ടുപോയേക്കാം എന്നാണ് സൂചന. ഇറ്റലിയുടെ ആഞ്ജലോ സ്‌കോള, ബ്രസീലിന്റെ ഒഡിലോ ഷെറര്‍, കാനഡയുടെ മാര്‍ക് ഔലറ്റ്, ഘാനയുടെ പീറ്റര്‍ ടര്‍ക്‌സണ്‍ എന്നിവരാണ് മുന്‍നിരയിലുള്ള സ്ഥാനാര്‍ഥികള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!