Breaking News

ചാഴിക്കാട്‌ക്ഷേത്രത്തില്‍ മീനഭരണി വ്യാഴാഴ്ച 

കൊടകര: അവിട്ടപ്പിള്ളി ചാഴിക്കാട് ഭഗവതിക്ഷേത്രത്തില്‍ മീനഭരണിമഹോത്സവം വ്യാഴാഴ്ച ആഘോഷിക്കും. രാവിലെ 5 മുതല്‍ ക്ഷേത്രച്ചടങ്ങുകള്‍, 9 ന് എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, 11.30 ന് അന്നദാനം, വൈകീട്ട് 3 മുതല്‍ കാഴ്ചശിവേലി, പഞ്ചവാദ്യം, 5 ന് പാണ്ടിമേളം, തുടര്‍ന്ന് സഹസ്രദീപം, പുഷ്പാഭിഷേകം,രാത്രി 8 ന് താലിവരവ്, 8.30 ന് കലാസന്ധ്യ, 1.30 ന് കാളകളി വരവ്, പുലര്‍ച്ചെ 3 ന് എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. ഇതോടനുബന്ധിച്ച് ഇന്ന് രാവിലെ 8 ന് ക്ഷേത്രത്തില്‍ പൊങ്കാല നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!