Breaking News

കദളിവനം പദ്ധതി – പൂജാകദളി കന്നുൽപാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

kadaliമറ്റത്തുർ : ഗ്രാമ പഞ്ചായത്തിന്‍റെയും , മറ്റത്തുർ ലേബർ കോ -ഓപ്പറെറ്റിവ്‌  സൊസൈറ്റിയുടെയും ,കുടുംബശ്രീ യുടെയും ആഭിമുഖ്യത്തില്‍   മെയ്‌ 16 നു  ഉദ്ഘാടനം  ചെയ്യപ്പെടുന്ന  കദളീവനം പദ്ധദിയുടെ ഭാഗമായി മറ്റത്തുർ ലേബർ കോ-ഓപ്പറെറ്റിവ്‌  സൊസൈറ്റി പുജാ കദളി  കന്നുൽപാദന കേന്ദ്രം ആരംഭിച്ചു.ഉദ്ഘാടനം സി .രവീന്ദ്രനാഥ് എം എല്‍ എ  നിർവഹിച്ചു.പഞ്ചായത്ത പ്രസിഡന്റ്‌ ബിന്ദു ശിവദാസൻ ,  ലേബർ കോ -ഓപ്പറെറ്റിവ്‌  സൊസൈറ്റി  പ്രസിഡന്റ്‌ പി .വി .മോഹനൻ  എന്നിവര്‍ സംബന്ധിച്ചു .

കന്നുൽപാദന കേന്ദ്രത്തിൽ നിന്നും ആയിരം  കന്നുകൾ പ്രതിമാസം  ഉൽപാദനം  നടത്തും . കുടുംബശ്രീ ജില്ല മിഷന്‍റെ   നിവേദ്യം  പുജാ കദളി   സമഗ്ര പ്രൊജക്റ്റ്‌ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക്    ആവശ്യമായ  മുഴുവൻ  കദളി പഴവും  വരുന്ന രണ്ടു   വര്‍ഷം കൊണ്ടു  ഉല്പാദിപ്പിക്കുകയും  അതുവഴി  അഞ്ഞൂറില്‍  അധികം   സ്ത്രീകൾക്കു  സ്ഥിരവരുമാനം ലഭ്യമാക്കുക  എന്നതാണ്കദളി വനം പദ്ധതി കൊണ്ട്  ലക്ഷ്യമാക്കുന്നത്എന്ന് സെക്രടറി  കെ .പി .പ്രശാന്ത് അറിയിച്ചു . കടപ്പാട് : മറ്റത്തൂര്‍.ഇന്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!