Breaking News

എടവനക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞവും പ്രതിഷ്ഠാദിനവും

കൊടകര :മരത്തോംപിള്ളി എടവന മഹബാവിഷണുക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞത്തിന് 23 ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പെരുമ്പള്ളി നാരായണദാസ് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. 23 ന് വൈകീട്ട് 6.30 ന് ക്ഷേത്രം മേല്‍ശാന്തി അരിത്തോട്ടത്ത് മനയ്ക്കല്‍ രാമന്‍നമ്പൂതിരി ഭദ്രദീപം തെളിയിക്കും. തുടര്‍ന്ന് മാഹാത്മ്യം പ്രഭആഷണം നടക്കും. 26 ന് വൈകീട്ട് 7 ന് ഗുരുവായൂര്‍ കലാനിലയത്തിന്റെ കൃഷ്ണനാട്ടം ഉണ്ടാകും.

28 ന് വൈകീട്ട് 4 മണിയോടെ രുഗ്മിണീസ്വയംവരഘോഷയാത്ര നടക്കും. 29 നാണ് പ്രതിഷ്ഠാദിനം. രാവിലെ വിശേഷാല്‍പൂജകള്‍ ഉണ്ടാകും. ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി അരിത്തോടത്ത് രാമന്‍ നമ്പൂതിരി എന്നിവര്‍കാര്‍മികത്വം വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രഭാരവാഹികളായ സുനില്‍കുമാര്‍ കോമ്പാത്ത്, സദാശിവന്‍ കുറുവത്ത്, ഗോപകുമാര്‍ വൃന്ദാവന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!