ഫോട്ടോഗ്രഫി മത്സരം വിജയികൾക്ക് സമ്മാനവിതരണം നടത്തി

മറ്റത്തൂര്‍ : ചെമ്പുചിറ പൂരം മഹോത്സവത്തിനോടനുബന്ധിച്ച് മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്‌കാരിക വേദി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ അനൂപ് നൂലുവെള്ളി , അജോ ജോസ് , അരുണ്‍ രാജന്‍ എന്നിവര്‍ വിജയികളായി .

ജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും ക്യാഷ് അവാര്‍ഡും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ വിതരണം ചെയ്തു . സാംസ്‌കാരിക വേദി പ്രസിഡന്റ് പ്രാകാശന്‍ ഇഞ്ചക്കുണ്ട് അധ്യക്ഷനായിരുന്നു .

ഗ്രാമപഞ്ചായത്ത് മെമ്പര്‍ അംബുജാക്ഷന്‍ പി .എസ് . ശിവന്‍ തണ്ടാശ്ശേരി , പ്രവീണ്‍ എം കുമാര്‍ , കെ .വി . ഹരീന്ദ്രന്‍ , സുഭാഷ് മൂന്നുമുറി , ബിന്‍സാദ് വി .എം തുടങ്ങിയവര്‍ സംസാരിച്ചു .

അനൂപിന് ഒന്നാം സമ്മാനം കിട്ടിയ ചിത്രം

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!