Breaking News

അഗ്നിശമനറോബോട്ടിനെ വികസിപ്പിച്ചെടുത്ത് ആക്‌സിസിലെ വിദ്യാര്‍ഥികള്‍

അഗ്നിശമനറോബോട്ടിനെ വികസിപ്പിച്ചെടുത്ത് ആക്‌സിസിലെ വിദ്യാര്‍ഥികള്‍ ;നേതൃത്വംനല്‍കിയത് വിദ്യാഭ്യാസമന്ത്രിയുടെ സഹോദരപുത്രന്‍

കൊടകര:വിര്‍ച്ചുല്‍ റിയാലിറ്റി, ടെലിപ്രസന്‍സ് എന്നീ സാങ്കേതികവിദ്യകള്‍ സമന്വയിപ്പിച്ച് അഗ്നിശമനറോബോട്ടിനെ വികസിപ്പിച്ചെടുത്ത് കോടാലി ആക്‌സിസ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍. കോളേജിലെ കമ്പ്യൂട്ടര്‍സയന്‍സ് അവസാനവര്‍ഷവിദ്യാര്‍ഥിയും സംസ്ഥാനവിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥിന്റെ സഹോദരപുത്രനുമായ വിഷ്ണു എം.കര്‍ത്തായുടെ നേതൃത്വത്തിലുള്ള ഒരുകൂട്ടം വിദ്യാര്‍ഥികളാണ് നിലവില്‍ ഫയര്‍മാന്‍ ചെയ്യുന്ന അപകടകരമായ ദൗത്യത്തെ അപകടരഹിതമാക്കുന്ന ആശയം വികസിപ്പിച്ചെടുത്തത്.

റാസ്പ്‌പെറിപൈമൈക്രോകണ്‍ട്രോളറും സിഗ്ബീ, വൈഫൈ എന്നിവയുമാണ് വിദ്യാര്‍ഥികള്‍ ഇതിനായി ഉപയോഗിച്ചത്. വി.ആര്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കുന്ന ഒരാളുടെ തലയുടെ ചലനങ്ങള്‍ക്കനുസരിച്ചാണ് റോബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ ചലിക്കുന്നത്. ഈ ക്യാമറയിലൂടെ പകര്‍ത്തുന്ന വീഡിയോദൃശ്യങ്ങള്‍ വയര്‍ലെസ് കമ്മ്യൂണിക്കേഷനിലൂടെ അകലെയിരിക്കുന്നയാള്‍ക്ക് കാണുവാന്‍ സാധിക്കും.

വി.ആര്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നതിലൂടെ അകലെയിരുന്ന് ഇത്കാണുന്നയാള്‍ക്ക് റോബോട്ട് ഇരിക്കുന്നിടത്തേക്ക് എത്തിച്ചേര്‍ന്നതായി അനുഭവപ്പെടും. ലാപ്‌ടോപ്പിലെ ആപ്ലിക്കേഷനിലൂടെ റോബോട്ടിന്റെ ദിശയും ചലനങ്ങളും നിയന്ത്രിക്കാനാകും. ഇതില്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് എന്ന സാങ്കേതികവിദ്യകൂടി സമന്വയിപ്പിക്കുന്നതിലൂടെ ലോകത്തിന്റെ ഏതുകോണിലിരുന്നാളും ഈ റോബോട്ടിനെ നിയന്ത്രിക്കാനാവും.

കോളേജിലെ കമ്പ്യൂട്ടര്‍സയന്‍സ് വിഭാഗത്തിലെ വിഷ്ണു എംകര്‍ത്തയെക്കൂടാതെ ജല്‍സജോണ്‍, അര്‍ച്ചനസത്യന്‍,അരുണ്‍ആന്റണി, കെ.ടി.തോംസണ്‍,പ്രൊജക്റ്റ് ഗൈഡായ അശ്വനലാല്‍, ടി.എസ്.നീതു എന്നിവരും പ്രോജക്റ്റ് പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!