Breaking News

ഓര്‍മയായത് കുറുംകുഴലിലെ കുലപതി ; സപ്തതിപിന്നിട്ടിട്ടും സപ്തസ്വരങ്ങളെ പ്രണയിച്ചു…..

Apple

കൊടകര: കഴിഞ്ഞ ആറുപതിറ്റാണ്ടായി കേരളത്തിലെ ക്ഷേത്രാങ്കണങ്ങളിലും താലപ്പൊലിക്കാവുകളിലും മേളരംഗത്തെ കുറുംകുഴല്‍നിരയില്‍ ശ്രദ്ദേയസാന്നിധ്യമായിരുന്നു ഇന്നലെ അന്തരിച്ച കൊടകര ശിവരാമന്‍നായര്‍.കുട്ടിക്കാലംമുതല്‍ ശ്രുതിക്കാരനായും കുറുംകുഴല്‍കാനായും ക്ഷേത്രസന്നിധികളിലെത്തിയ ശിവരാമന്‍നായര്‍ 76 ന്റെ നിറവിലും ഇന്നലെ രാവിലെവരെ തന്റെ കലോപാസന തുടര്‍ന്നു.

സംഗമശസനനിധിയിലെ തിരുവുത്സവത്തിന്റെ വലിയവിളക്കിന്റെ മേളത്തിന് പോകരാനായി സഹപ്രവര്‍ത്തകര്‍ ചെന്നുവിളിച്ചപ്പോള്‍ എണീക്കാത്തതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.കേരളത്തിലെ ഇരുന്നൂറില്‍പരം പൂരങ്ങള്‍ക്ക് കുറുംകുഴല്‍നിരയെ നയിച്ചിട്ടുണ്ട്. എട്ടുംപത്തും ദിവസം നീളുന്ന ഉത്സവങ്ങള്‍ക്ക് വെറും 10 രൂപ പ്രതിഫലത്തിനും കുഴലൂതിയിരുന്ന പഴയതലമുറയിലെ ശ്രേഷ്ഠകലാകാരനാണ് ഇദ്ദേഹം. മധ്യകേരളത്തിലെ പാനപ്പരയോഗങ്ങള്‍ക്ക് നെല്ല് പ്രതിഫലംവാങ്ങി കിലോമീറ്ററുകള്‍ നടന്നു.

ആറാട്ടുപ്പുഴദേവമേളക്കും സംഗമേശന്റെ പഞ്ചാരിക്കും പെരുവനത്തെ ഇറക്കപ്പാണ്ടിക്കും കുഴല്‍നിരയെ നയിക്കുമ്പോള്‍ ഇതൊന്നും മറക്കാത്ത കലാകാരനായിരുന്നു ശിവരാമന്‍നായര്‍. സപ്തതിപിന്നിട്ട് 6 വര്‍ഷം കഴിഞ്ഞെങ്കിലും സപ്തസ്വരങ്ങളെ നെഞ്ചോടുചേര്‍ത്തകലാകാരന്‍. 2014 ജൂണ്‍ 1 ന് കൊടകരയില്‍ സ്വരായനം എന്ന പേരില്‍ ഇദ്ദേഹത്തെ നാട്ടുകാരും വിവിധക്ഷേത്രക്ഷേമസമിതികളും തചേര്‍ന്ന് വീരശൃംഖല നല്‍കി ആദരിച്ചിരുന്നു.നാദശ്രീ ശിവരാമന്‍ നായര്‍ എന്ന ബഹുമതിപത്രവും നല്‍കിയിരുന്നു.

തൃക്കൂര്‍,തൃപ്പൂുണിത്തുറ,തൃപ്രയാര്‍, ആറാട്ടുപുഴ, ഊരകം,കൊടുന്തിരപ്പുള്ളി,പൂനിലാര്‍ക്കാവ്,പുത്തുകാവ്, പയ്യൂര്‍ക്കാവ്,കുമരഞ്ചിറ,അവിട്ടത്തൂര്‍,പെരുവനം, എടക്കുന്നി,കുഴൂര്‍,കണ്ണമ്പുഴ,ചക്കംകുളങ്ങര തുടങ്ങി ഇദദേഹം പങ്കെടുക്കാത്ത പൂരങ്ങളില്ല. ഒട്ടനനവധി പുരസ്‌കാരങ്ങലും സുവര്‍മമുദ്രകളും ഇദ്ദേഹത്തെത്തേടിയെത്തി. ചോറ്റാനിക്കര നാരായണമാരാര്‍ ട്രസ്റ്റിന്‍രെ വാദ്യകലവാരത്‌ന അവാര്‍ഡും ചക്കംകുളം അപ്പുമാരാര്‍ സ്മാരകസുവര്‍ണമുദ്രയും വൈക്കര നാദരത്‌നയും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറമേളത്തിന് 60 വര്‍ഷം പങ്കെടുത്തു.10 വര്‍ഷം കുറുംകുഴല്‍നിരയുടെ അമരക്കാരനുമായിരുന്നു.
റിപ്പോർട്ട് : കൊടകര ഉണ്ണി 

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery