Breaking News

പൂനിലാര്‍ക്കാവില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു

കൊടകര: പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ക്ഷേത്രച്ചടങ്ങുകള്‍,ശ്രീഭൂതബലി, പഞ്ചാരിമേളം,കളഭാഭിഷേകം, അന്നദാനം, കാഴ്ചശിവേലി, പഞ്ചവാദ്യം, ധ്രുവം മേളം, ദീപാരാധന,തിമിലത്തായമ്പക, കേളി, കുറുംകുഴല്‍പുറ്റ്, കൊമ്പ്പറ്റ്, എഴുന്നള്ളിപ്പ്, വിളക്കാചാരം എന്നിവയുണ്ടായി.

മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും തിമിലത്തായമ്പകക്ക് ചെറുശ്ശേരി ശ്രീകുമാറും നേതൃത്വം നല്‍കി. എഴുന്നള്ളിപ്പിന് തിരുവാണിക്കാവ് രാജഗോപാല്‍ ഭഗവതിയുടെ തിടമ്പേറ്റി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്ത്രിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!