Breaking News

സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് പാറെക്കാട്ടുകര സെന്റ് മേരീസ് ഇടവകാംഗങ്ങള്‍ വീട് നിര്‍മ്മിച്ചുനല്‍കി

സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് പാറെക്കാട്ടുകര സെന്റ് മേരീസ് ഇടവകാംഗങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിനു മുമ്പില്‍ വികാരി ഫാ. ജോണി മേനാച്ചേരി, ഫാ. റാഫേല്‍ പുത്തന്‍വീട്ടില്‍ എന്നിവരും ഇടവകാംഗങ്ങളും.

ഇത് സ്‌നേഹഭവനങ്ങള്‍..
കൊടകര : അന്തോണിച്ചേട്ടനും, മണി ചേച്ചിയ്ക്കും, റാഫിയ്ക്കുമെല്ലാം ഇനി ചോരാത്ത കൂരയ്ക്കു കീഴില്‍ കിടക്കാം. ഭിത്തി ഇടിഞ്ഞു വീഴുമെന്ന പേടിയോടെ കഴിഞ്ഞ മഴയുടെ ദിനരാത്രങ്ങള്‍ മറക്കാം. പാറേക്കാട്ടുകര സെന്റ് മേരീസ് ദൈവാലയത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് പണി തീര്‍ത്തു നല്‍കിയ ഭവനങ്ങളുട ഉടമകളാണിവരെല്ലാം. പെണ്‍മക്കളെ കെട്ടിച്ചുവിട്ട്, മണ്‍ ഇഷ്ടികകൊണ്ട് നിര്‍മ്മിച്ച ഏതു നിമിഷവും നിലം പൊത്താവുന്ന വീട്ടില്‍ കഴിയുമ്പോഴാണ് സുവര്‍ണ്ണ ജൂബിലിഭവനമെന്ന സൗഭാഗ്യം തന്നെത്തേടി വന്നതെന്ന് കൂലി വേലക്കാരനായ അന്തോണി ചേട്ടന്‍ സന്തോഷത്തോടെ ഓര്‍ക്കുന്നു. കണ്ണിന് കാഴ്ചശക്തിയില്ലാത്ത മണി ചേച്ചിയ്ക്കും, തുഛവരുമാനക്കാരനായ റാഫിയ്ക്കും ഏവരോടും പറയുവാനുള്ളത് നന്ദിയുടെ വാക്കുകള്‍ മാത്രം.

ഇടത്തരക്കാരായ 212 കുടുംബങ്ങള്‍ മാത്രമുള്ള പാറെക്കാട്ടുകര ഇടവകാംഗങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങളുടെ വരുമാനത്തിന്റെ നിശ്ചിതഭാഗം, സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കുകയായിരുന്നു. ഇപ്രകാരം സമാഹരിക്കപ്പെട്ട ഏഴ് ലക്ഷത്തില്‍പരം രൂപയും, ഇടവകാംഗങ്ങളുടെ ശ്രമദാനവും, സുമനസ്സുകളുടെ സഹായവും കൂടിചേര്‍ന്നപ്പോഴാണ് ഈ പുതിയ ഭവനം നിര്‍മ്മിച്ച് നല്‍കുവാനും രണ്ട് വീടുകള്‍ കൂടെ പണി പൂര്‍ത്തീകരിച്ച് നല്‍കുവാനും സാധിച്ചത്.

മുന്‍ വികാരി ഫാ. ജോജി പാലമറ്റത്ത്, വികാരി ഫാ. ജോണി മേനാച്ചേരി, ട്രസ്റ്റിമാരായ ചെറിയാന്‍ മാടമ്പി, ബൈജു ചെറയാലത്ത്, ജൂബിലി കണ്‍വീനര്‍, സി.പി. ജോബി, കെ.ഒ. സണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നിര്‍ധനര്‍ക്കുള്ള ധനസഹായവിതരണവും, രോഗികള്‍ക്കുള്ള കൈത്താങ്ങും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു. ഒരുമയും സ്‌നേഹവും കൈമുതലാക്കി ‘ഇല്ലാത്തവര്‍ക്ക് എല്ലാമാവുക’യെന്ന ആശയം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ് ഈ കൊച്ചു ഇടവക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!