Breaking News

മോഹൻലാൽണ്ടെ ഓണചിത്രം : മെമ്മറി കാർഡ്‌.

MemoryCardമോഹന്‍ലാലിന് ഓണച്ചിത്രമുണ്ട്, കൂട്ടിന് പ്രകാശ് രാജും!

‘ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍’ കഴിഞ്ഞ് മോഹന്‍ലാല്‍ മലയാളത്തില്‍ നിന്ന് നീണ്ട അവധിയെടുക്കുകയാണെന്നും ഇനി ഒരു മോഹന്‍ലാല്‍ ചിത്രം കാണാന്‍ നവംബര്‍ വരെ കാത്തിരിക്കണമെന്നും ….. എന്നാല്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. നിങ്ങളുടെ കാത്തിരിപ്പ് അത്രയും നീളില്ല. വരുന്ന ഓണത്തിന് മോഹന്‍ലാലിന്‍റെ പുതിയ സിനിമ റിലീസാകും. അതും ഒരു സൂപ്പര്‍ ഇന്‍‌വെസ്റ്റിഗേഷന്‍ ത്രില്ലര്‍.

‘ദൌത്യം’ ഒരുക്കിയ അനില്‍ സംവിധാനം ചെയ്യുന്ന ‘മെമ്മറി കാര്‍ഡ്’ എന്ന സിനിമയാണ് മോഹന്‍ലാലിന്‍റെ ഓണച്ചിത്രമായി മാറുന്നത്. പ്രശസ്ത തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും. തെന്നിന്ത്യയിലെ മറ്റൊരു വലിയ നടനും ഈ സിനിമയില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഹൈദരാബാദില്‍ ആറുദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഒരു കഥയാണ് മെമ്മറി കാര്‍ഡ്. ഒരു റിട്ടയേര്‍ഡ് മിലിട്ടറി കമ്യൂണിക്കേഷന്‍ എക്സ്പേര്‍ട്ട് ആയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രകാശ് രാജിന് പൊലീസ് വേഷമാണെന്നറിയുന്നു.

മോഹന്‍ലാലിന്‍റെ മികച്ച ചില സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് അനില്‍. അടിവേരുകള്‍, ദൗത്യം, സൂര്യഗായത്രി എന്നിവയാണ് മോഹന്‍ലാലിനെ നായകനാക്കി അനില്‍ സംവിധാനം ചെയ്ത സിനിമകള്‍. ഇവ മൂന്നും മികച്ച വിജയങ്ങളായിരുന്നു. മോഹന്‍ലാല്‍ എന്ന സാഹസിക നായകനെ മലയാളികള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തിയ ചിത്രമായിരുന്നു ദൌത്യം. അധികം ഡയലോഗുകളൊന്നുമില്ലാതെ, ഏതാണ്ട് പൂര്‍ണമായും വനത്തിനുള്ളില്‍ ചിത്രീകരിച്ച ആ സിനിമയുടെ ത്രില്‍ ഇതുവരെ മലയാളികളെ വിട്ടൊഴിഞ്ഞിട്ടില്ല.

സൂര്യഗായത്രി ഒരു മികച്ച സിനിമയായിരുന്നു. മോഹന്‍ലാലിന്‍റെ ഗംഭീര അഭിനയപ്രകടനവും ഒന്നാന്തരം ഗാനങ്ങളും ആ സിനിമയെ വേറിട്ടുനിര്‍ത്തി. 1986ല്‍ കരിയര്‍ ആരംഭിച്ച അനില്‍ ഇതുവരെ നാലുസിനിമകള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. ഈ മൂന്ന് സിനിമകള്‍ കൂടാതെ ‘ഗംഗോത്രി’ എന്ന സുരേഷ്ഗോപിച്ചിത്രം കൂടിയാണ് അനിലിന്‍റേതായി ലഭിച്ചത്. ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മെമ്മറി കാര്‍ഡ് പൂര്‍ണമായും ഹൈദരാബാദിലാണ് ചിത്രീകരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!