Breaking News

പൂഗ്രാമം പദ്ധതി മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്തു.

Apple

Hits: 104

കൊടകര: മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം നടപ്പിലാക്കുന്ന പൂഗ്രാമംപദ്ധതിക്ക് തുടക്കമായി. മൂന്നുമുറി ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു .വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു .

മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ 10 കുട്ടികളുടെ കാര്‍ഷിക ക്ലബ്ബ്കള്‍ക്ക് 10000 ഹൈബ്രിഡ് ഇനം ചെണ്ടു മല്ലി തൈകളാണ് വിതരണം ചെയ്തത്. ഇതോടൊപ്പം ഔഷധം എന്ന മാഗസിനിന്റെ മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘത്തിനെ കുറിച്ചുള്ള പ്രത്യേക പതിപ്പു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ സുനില്‍കുമാറിനു
നല്‍കി നിര്‍വഹിച്ചു ..

മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി സി സുബ്രന്‍ , കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ശ്രീ കെ വി ജ്യോതിഷ് കുമാര്‍ ,മുകുന്ദപുരം സഹകരണ സംഘം അസി റെജിട്രാര്‍ ശ്രീ എം കെ അനില്‍ , ഓള്‍ കേരള മെഡിസിനല്‍ മാനുഫാക്ചര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ . ഡി രാമനാഥന്‍പഞ്ചായത്തു മെമ്പര്‍ ശ്രീ സുരേന്ദ്രന്‍ ഞാറ്റുവെട്ടി ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം ആര്‍ രഞ്ജിത്, സി യു പ്രിയന്‍ , ടി എം ചന്ദ്രന്‍ , എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു . സൊസൈറ്റി പ്രസിഡന്റ് ശ്രീ എ കെ സുകുമാരന്‍ സ്വാഗതവും സെക്രട്ടറി ശ്രീ കെ പി പ്രശാന്ത് നന്ദിയും പറഞ്ഞു.

 

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.