കനകമല ഊട്ടുതിരുനാള്‍ കൊടികയറ്റം

കനകമല : കനകമല ഊട്ടുതിരുനാള്‍ കൊടികയറ്റം കനകമല മാര്‍തോമ്മ കുരിശുമുടി തീര്‍ത്ഥകേന്ദ്രത്തില്‍ ജൂലായ് 3-ാം തിയ്യതി മാര്‍തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ഊട്ടുതിരുനാളായി ആഘോഷിക്കുന്നതിന്റെ നവനാള്‍ ആരംഭംകുറിച്ചുകൊണ്ടുള്ള തിരുനാള്‍ കൊടികയറ്റം കുരിശുമുടിയില്‍ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ & വികാരി റവ. ഫാ. ആന്റോ ജി. ആലപ്പാട്ട് നിര്‍വഹിച്ചു.

തുടര്‍ന്ന് ദിവ്യബലിയും നൊവേനയും തിരുശേഷിപ്പ് വണക്കവും ഉണ്ടായിരുന്നു. ജൂലായ് 2-ാം തിയ്യതി വരെ എല്ലാ ദിവസവും രാവിലെ 11 മണിയ്ക്കും 3-ാം തിയ്യതി രാവിലെ 9 മണിയ്ക്കും ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടായിരിക്കും. കൈക്കാരന്‍മാരായ ഷിബു കള്ളിത്ത്പറമ്പില്‍, വര്‍ഗ്ഗീസ് കുയിലാടന്‍, ജോര്‍ജ്ജ് പന്തല്ലൂക്കാരന്‍, വര്‍ഗ്ഗീസ് കള്ളിയത്തുപറമ്പില്‍ ജനറല്‍ കണ്‍വീനര്‍ ജോസ് കുയിലാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!