Breaking News

വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ലഹരിക്കെതിരെ  നിലപാടുകള്‍ ശക്തമാക്കുക മാര്‍ പോളി കണ്ണൂക്കാടന്‍

ലഹരിവിരുദ്ധ കണ്‍വെന്‍ഷന്‍ ‘ജാഗ്രത 2017’ ല്‍ പങ്കെടുത്ത ഇരിങ്ങാലക്കുട രൂപത മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിനൊപ്പം.

കൊടകര : ‘ജാഗ്രത 2017’ ഇരിങ്ങാലക്കുട രൂപത മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ആളൂര്‍ നവചൈതന്യയില്‍ നടന്ന ലഹരി വിരുദ്ധ കണ്‍വെന്‍ഷന്‍ രൂപത വികാരി ജനറല്‍ മോണ്‍. ജോബി പൊഴോലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് അനുഗ്രഹപ്രഭാഷണം നടത്തി.

സര്‍ക്കാരുകള്‍ എന്തുതന്നെ നിലപാടെടുത്താലും വ്യക്തിജീവിതത്തിലും കുടുംബത്തിലും ലഹരി പദാര്‍ത്ഥങ്ങള്‍ ഒരിക്കലും ഉപയോഗിക്കില്ലെന്ന് ശക്തമായ നിലപാടെടുത്താല്‍ സമൂഹത്തില്‍ മാറ്റം ദൃശ്യമാകുമെന്ന് പിതാവ് ഊന്നിപറഞ്ഞു. രൂപത മദ്യവിരുദ്ധസമിതി ഡയറക്ടര്‍ ഫാ. പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കാച്ചപ്പിള്ളി, പ്രസിഡന്റ് സേവ്യര്‍ പള്ളിപ്പാടന്‍, സെക്രട്ടറി കെ.പി. ദേവസ്സികുട്ടി, ജോയിന്റ് സെക്രട്ടറി അന്തോണികുട്ടി ചെതലന്‍ എന്നിവര്‍ സംസാരിച്ചു. പ്രമുഖ ഗാന്ധിയന്‍ ഇയ്യാംച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ സെമിനാറിന് നേതൃത്വം നല്‍കി. എല്ലാ ഇടവകകളിലും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ബോധവല്‍ക്കരണ പരിപാടികള്‍ വ്യാപകമായി നടത്താനും യോഗം തീരുമാനിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!